റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടും ദുരഭിമാനക്കൊല: ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാവാത്ത മകളെ അച്ഛനും അമ്മയും ചേര്‍ന്ന് കൊന്നു

June 12, 2020 - 9:35 am

ജോഗുല്ബ ഗദ്വാള്‍( തെലങ്കാന ) : തെലങ്കാനയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് 20 വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊന്നു. ഗര്‍ഭിണിയായ മകള്‍ ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണം.

മാതാപിതാക്കളായ ഭാസ്‌കര ഷെട്ടിയും വീരമ്മയുമാണ് വീട്ടില്‍ വച്ച് മകളെ കൊന്നതെന്ന് പൊലീസ് പറയുന്നു.

തെലങ്കാനയിലെ ജോഗുല്ബ ഗദ്വാള്‍ ജില്ലയില്‍ ഞായറാഴ്ച(08-06-20)യാണ് സംഭവം.എന്നാല്‍ കൊലപാതകമാണെന്ന കാര്യം പുറത്തുവന്നത് വൈകിയാണ്.

ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ദുരഭിമാന കൊലയ്ക്ക് ഇരയായത്. ഉറങ്ങുന്ന സമയത്ത് തലയിണ ഉപയോഗിച്ചാണ് മകളെ ശ്വാസംമുട്ടിച്ച് കൊന്നത്. എന്നാല്‍ മകള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് മാതാപിതാക്കള്‍ നാട്ടുകാരോട് പറഞ്ഞത്.

സഹപാഠിയുമായി 20കാരി പ്രണയത്തിലായിരുന്നു. അടുത്തിടെ പെണ്‍കുട്ടി 13 ആഴ്ച ഗര്‍ഭിണിയാണ് എന്ന് തെളിഞ്ഞു. തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു.
ഗര്‍ഭച്ഛിദ്രം നടത്താന്‍ തയ്യാറാവില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി, കാമുകനുമായുളള വിവാഹവുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

മറ്റു രണ്ടുപെണ്‍കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് ഭയപ്പെട്ട മാതാപിതാക്കള്‍ 20കാരിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ട പാട് ശ്രദ്ധയില്‍പ്പെട്ട പൊലീസ് അന്വേഷണത്തിലൂടെയാണ് കൊലയാണെന്ന് തെളിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *