റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: ആദ്യരാത്രിയില്‍ വരന്‍ കമ്പിപ്പാരകൊണ്ട് വധുവിനെ തല്ലിക്കൊന്നശേഷം തൂങ്ങിമരിച്ചു. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. ചെന്നൈ കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. നീതിവാസനും സന്ധ്യയും ബുധനാഴ്ചയാണ് വിവാഹിതരായത്. കൊവിഡ് പശ്ചാത്തലത്തില്‍ 20ഓളം ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് നവദമ്പതികള്‍ വീട്ടിലെത്തുകയും ചെയ്തു.

രാത്രിയില്‍ ദമ്പതിമാരുടെ ബെഡ്‌റൂമില്‍നിന്ന് സന്ധ്യയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ബന്ധുക്കള്‍ ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന സന്ധ്യയെ കണ്ടത്. സമീപത്തായി ഒരു കമ്പിപ്പാരയും ഉണ്ടായിരുന്നു. എന്നാല്‍, ഭര്‍ത്താവായ നീതിവാസനെ അവിടെ കണ്ടില്ല. ഉടന്‍ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ മരത്തില്‍ നീതിവാസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും കാട്ടൂര്‍ പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *