ന്യൂഡല്‍ഹി: ലോക്ഡൗണ്‍മൂലം തൊഴില്‍നഷ്ടവും സാമ്പത്തികദുരിതങ്ങളും സ്ത്രീകള്‍ക്കാണ് കൂടുതലെന്ന് പഠനം. ലോകത്ത് ഏറ്റവും കടുത്ത ലോക്ഡൗണാണ് ഇന്ത്യ നടപ്പിലാക്കിയത്. എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും പൂര്‍ണമായും നിലച്ചു. ലോക്ഡൗണിന്റെ അനന്തരഫലമായി തൊഴിലില്ലായ്മ പെരുകി.
ആഗോളതലത്തില്‍ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ്- 19 മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെടാന്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. സിറ്റി ബാങ്കിന്റെ ഒരു ഗവേഷണ കുറിപ്പ് പ്രകാരം ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള മേഖലകളില്‍ 4.4 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇതില്‍ 3.1 കോടി സ്ത്രീകളും 1.3 കോടി പുരുഷന്മാരുമാണ്.
ലോക്ഡൗണ്‍ മൂലം നഷ്ടമായ തൊഴിലില്‍ ലിംഗ, ജാതി വേര്‍തിരിവുകള്‍ പ്രകടമാണ്. പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകള്‍ക്ക് ജോലി നഷ്ടമായി. ഉയര്‍ന്ന ജാതിക്കാരേക്കാള്‍ കൂടുതല്‍ ദലിതര്‍ക്കും, പ്രത്യേകിച്ച് ഗ്രാമീണ ദളിതര്‍ക്ക് തൊഴില്‍ നഷ്ടമായി. ഏറ്റവും കൂടുതല്‍ ജോലി നഷ്ടമായത് ഗ്രാമീണ സ്ത്രീകള്‍ക്കാണ്. സ്ത്രീകള്‍ക്കും ദലിതര്‍ക്കും ജോലി നഷ്ടമാവുമ്പോള്തന്നെ അപടകരമായ തൊഴിലിടങ്ങളില്‍ കൂടുതല്‍ ജോലിചെയ്യുന്നതും അവരാണ്. ആരോഗ്യ പ്രവര്‍ത്തകരില്‍ കൂടുതല്‍ സ്ത്രീകളാണ്, തോട്ടിപ്പണിയില്‍ ദളിതരും.



