ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊവിഡ് ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച പൂര്‍ണ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ഇതു വ്യക്തമായത്. ഏപ്രില്‍ മൂന്നിനാണ് ഫ്‌ലോയിഡിന് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഫ്‌ലോയിഡിന്റെ ശ്വാസകോശത്തെ രോഗം ബാധിച്ചിരുന്നില്ല. എന്നാല്‍, ഹൃദയത്തിലെ രക്തധമനികള്‍ ചുരുങ്ങിയിരുന്നു. പിന്നീട് നെഗറ്റീവ് ആവുകയും ചെയ്തു. പൊലീസ് ഓഫീസര്‍മാര്‍ ശ്വാസംമുട്ടിച്ചതുകൊണ്ടുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മേയ് 25നാണ് പൊലീസ് ജോര്‍ജ് ഫ്‌ലോയിഡിനെ കഴുത്തുഞെരിച്ചു കൊന്നത്. ഇതേത്തുടര്‍ന്നുണ്ടായ പ്രക്ഷോഭപരമ്പര അമേരിക്കയെ ഇളക്കിമറിച്ചു.
അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊറോണ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
