യു.സി.ഐ.എല്ലില്‍ 136 ഒഴിവുകള്‍; ജൂണ്‍ 22 വരെ അപേക്ഷിക്കാം

യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (യു.സി.ഐ.എല്‍) 10, 12, ബിരുദ യോ​ഗ്യതയുള്ളവർക്ക് അവസരം. ഗ്രാജുവേറ്റ് ഓപ്പറേഷണല്‍ ട്രെയിനി, മൈനിങ് മേറ്റ്, ബോയിലര്‍ കം കംപ്രെസര്‍ അറ്റന്‍ഡന്റ്, വിന്‍ഡിങ് എന്‍ജിന്‍ ഡ്രൈവര്‍, ബ്ലാസ്റ്റര്‍, അപ്രന്റിസ്, എന്നീ തസ്തികകളിലായി ആകെ 136 ഒഴിവുകളാണുള്ളത്. 2020. ഏപ്രില്‍ 30-ന് മുന്‍പ് നിശ്ചിത യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം:http:// www.uraniumcorp.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാ നാകൂ. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. രണ്ടു മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം

ജൂണ്‍ 22 വരെ അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങി വിജ്ഞാപനത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ucil.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

ബന്ധപ്പെട്ട രേഖ: https://www.mathrubhumi.com/careers/jobs/uranium-corporation-of-india-limited-ucil-announces-jobs-for-class-10-12-pass-graduates-1.4765960

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →