റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട:  ആറന്‍മുള മണ്ഡലത്തിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ക്രമീകരിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഇതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ കുട്ടികളുടെ പേരുകള്‍ ലിസ്റ്റായി ക്രോഡീകരിച്ചിട്ടുണ്ട്. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ക്രമീകരിച്ചിരിക്കുന്ന ഓണ്‍ലൈന്‍ പഠനത്തില്‍ സാങ്കേതികമായോ, മറ്റ് ഏതെങ്കിലും തരത്തിലോ ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരുകളില്‍ (9447594838, 6282213688) നേരിട്ട് വിളിച്ച് സഹായം അഭ്യര്‍ഥിക്കാമെന്ന് എംഎല്‍എ അറിയിച്ചു.

ഓണ്‍ലൈന്‍ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്ക് വിളിക്കാവുന്ന നമ്പരുകള്‍: ആറന്‍മുള, മെഴുവേലി, കുളനട പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് 9061579208.

പത്തനംതിട്ട, ഓമല്ലൂര്‍ 9744821961. ചെന്നീര്‍ക്കര, ഇലന്തൂര്‍, നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശേരി 9447561710. ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി 9747824324.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4840/Newstitleeng.html


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *