റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ഡാം തുറക്കുന്നതിനു മുമ്പേ മുഴക്കുന്ന സൈറന്റെ ട്രയല്‍ നടത്തി. 20 വര്‍ഷത്തിനിടെ ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ സംഭരണി

June 3, 2020 - 10:36 pm

ഇടുക്കി: ഇടുക്കി ഡാം തുറക്കേണ്ടിവന്നാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനുള്ള ആദ്യ ട്രയല്‍ സൈറണ്‍ മുഴങ്ങി. ചൊവ്വാഴ്ച പകല്‍ 11.20ഓടെയാണ് ആദ്യപരീക്ഷണമായി എട്ട് കിലോമീറ്റര്‍ ദൂരത്തെത്തുന്ന പുതിയ സൈറണ്‍ മുഴങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ സൈറണ്‍ പലവട്ടം ട്രയല്‍ നടത്തി ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും ഫിറ്റ് ചെയ്യുക. മൂലമറ്റത്ത് നാലാമത്തെ ജനറേറ്റര്‍കൂടി പ്രവര്‍ത്തനം തുടങ്ങി. ഇതോടെ വൈദ്യുതി ഉല്‍പാദനം 9.851 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. 20 വര്‍ഷത്തിനു ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇപ്പോഴുള്ളത്, 2338 അടി. ഇതിനുമുമ്പ് 2000 ജൂണ്‍ രണ്ടിനായിരുന്നു ജലനിരപ്പ് ഇത്രയും ഉയര്‍ന്നത്.

ഇടുക്കി ഡാമിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് ഷട്ടര്‍ ലെവലിലെത്താന്‍ 35 അടികൂടി വേണമെന്നും കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടര്‍ലെവല്‍. ഇതില്‍നിന്ന് എട്ട് അടി താഴ്ചയില്‍ (2365 അടി) ജലനിരപ്പ് ഉയരുമ്പോള്‍ നീല അലര്‍ട്ടും, 2371 അടി എത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും, 2372 അടി ജലനിരപ്പ് ഉയരുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *