റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിംനഗര്‍: മഹാരാഷ്ട്രയില്‍നിന്നു മടങ്ങിയെത്തിയ 80 വയസ്സുള്ള അമ്മയെ കൊറോണ ഭയം കാരണം മക്കള്‍ വീട്ടില്‍ കയറ്റിയില്ല. തെലങ്കാനയിലെ കരിംനഗറിലാണ് ആണ്‍മക്കളും മരുമക്കളും ചേര്‍ന്ന് വൃദ്ധമാതാവിനു നേരെ വീടിന്റെ വാതില്‍ അടച്ചുപൂട്ടിയത്. ഒടുവില്‍, കരിംനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡിവിഷന്‍ അംഗത്തിന്റെയും അയല്‍ക്കാരുടെയും ഇടപെടല്‍ മൂലം മൂത്തമകന്‍ ഇവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മഹാരാഷ്ട്ര ഷോലാപൂരിലെ ബന്ധുവീട്ടിലായിരുന്ന വൃദ്ധ വെള്ളിയാഴ്ചയാണ് തിരികെ കരിംനഗറിലെത്തിയത്. എന്നാല്‍, മൂത്തമകനും ഭാര്യയും ഇവരെ വീട്ടില്‍കയറ്റാതെ വീടുപൂട്ടി സ്ഥലംവിട്ടു.

വൃദ്ധയുടെ ദുരവസ്ഥ മനസിലാക്കിയ കരംനഗര്‍ മുനിസിപ്പാലിറ്റി അധികൃതരും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് മൂത്ത മകന്‍ വന്ന് മാതാവിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവരെ കൊവിഡ് ടെസ്റ്റ് നടത്തുമെന്നും പോസിറ്റീവ് ആണെന്നു കണ്ടാല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *