റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനുസരണക്കേട് കാട്ടിയ ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സ്വലാഹുദ്ദീന്റെ നേര്‍ക്ക് പാക് ചാരസംഘടന സ്‌പോണ്‍സര്‍ ചെയ്ത ആക്രമണം

May 31, 2020 - 12:31 am

ഇസ്‌ലാമാബാദ്: അനുസരണക്കേട് കാട്ടിയ ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സ്വലാഹുദ്ദീന്റെ നേര്‍ക്ക് പാക് ചാരസംഘടന സ്‌പോണ്‍സര്‍ ചെയ്ത ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഹിസ്ബുല്‍ മേധാവിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഐഎസ്ഐയും ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവനും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. ആക്രമണത്തിലൂടെ ഹിസ്ബുല്‍ തലവന് വ്യക്തമായ സന്ദേശം നല്‍കുന്നതിനാണ് ലക്ഷ്യമിട്ടതെന്നും സൂചനയുണ്ട്.

പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനകളുടെ കൂട്ടായ്മ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ മേധാവിയും സലാഹുദ്ദീനാണ്. ഹിസ്ബുല്‍ ഭീകരര്‍ക്ക് ശരിയായ പരിശീലനം നല്‍കാന്‍ ഐഎസ്ഐ തയ്യാറാവുന്നില്ല, ആയുധങ്ങള്‍ നല്‍കുന്നില്ല എന്നൊക്കെയുള്ള പരാതികള്‍ നേരത്തെ സയ്യിദ് സലാഹുദ്ദീന്‍ ഉയര്‍ത്തിയിരുന്നു. ഇങ്ങനെ നിരന്തരം ഐഎസ്ഐയെ വിമര്‍ശിക്കുന്ന സമീപനമാണ് കുറേനാളായി ഹിസ്ബുല്‍ തലവന്‍ സ്വീകരിച്ചിരുന്നത്. ഐഎസ്ഐയുമായി ഇടഞ്ഞതോടെ അവര്‍ ഹിസ്ബുള്‍ തലവനെ ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *