റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശുപത്രിയിലെ തീപിടിത്തത്തില്‍ 5 കൊറോണ രോഗികള്‍ മരിച്ചു

May 29, 2020 - 6:26 am

ഢാക്ക: ബംഗ്ലാദേശിലെ ഗുല്‍ഷന്‍ മാര്‍ക്കറ്റ് മേഖലയിലെ ആശുപത്രിയില്‍ തീപിടിച്ച് അഞ്ച് കൊറോണ രോഗികള്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയുടെ ഏറ്റവും താഴത്തെ നിലയിലായിരുന്നു കൊറോണ രോഗികളെ ചികിത്സിച്ചിരുന്ന വാര്‍ഡ്. കൊറോണ‌ രോഗികളായതിനാല്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാവാം കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഇതുവരെ 36,715 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 522 പേര്‍ മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *