അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസം യെല്ലോ അലര്‍ട്ട്; ജാഗ്രത പുലര്‍ത്തണം

May 26, 2020 - 5:12 pm

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 26നും (ചൊവ്വാഴ്ച), 28നും (വ്യാഴാഴ്ച) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട  പ്രദേശങ്ങളില്‍  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ (64.5 എംഎം മുതല്‍ 115.5 എംഎം വരെ )  പെയ്യാന്‍  സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാറ്റ്, ഇടി മിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു. 

ജില്ലാതല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112. ജില്ലാ കളക്ടറേറ്റ്- 0468-2222515. താലൂക്ക് ഓഫീസ് അടൂര്‍-04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി-0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി-04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി-0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല-0469-2601303.   

ബന്ധപ്പെട്ട രേഖ: https://prd.kerala.gov.in/ml/node/83015

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *