റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, യുവമോര്‍ച്ച നേതാവിന്റെ വീടിന് കല്ലേറ്

May 26, 2020 - 5:21 pm

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി ആദര്‍ശിനാണ് വെട്ടേറ്റത്. കണ്ണപുരം പറമ്പത്തുവച്ച് ഒരു സംഘമാളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ആദര്‍ശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് സിപിഎം ആരോപിച്ചു. അക്രമത്തില്‍ ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം കണ്ണപുരത്ത് ഇന്നലെ യുവമോര്‍ച്ച ജില്ലാ ഖജാഞ്ചി നന്ദകുമാറിന്റെ വീടിനുനേരെ ബോംബേറുണ്ടായി. ഇതിനുപിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *