റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹെല്‍മറ്റ് പരിശോധനയ്ക്കിടെ യാത്രികയുടെ ഫോണ്‍നമ്പര്‍ വാങ്ങി, ക്വാര്‍ട്ടേഴ്‌സില്‍ വരാന്‍ പറഞ്ഞ് ശല്യംചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു

May 20, 2020 - 4:07 pm

തിരുവനന്തപുരം: ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ബൈക്ക് യാത്രികയുടെ ഫോണ്‍നമ്പര്‍ വാങ്ങിയശേഷം ക്വാര്‍ട്ടേഴ്‌സില്‍ വരാന്‍പറഞ്ഞ് ശല്യംചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം അയിരൂര്‍ സിഐക്ക് ആണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഹെല്‍മറ്റ് പരിശോധനയ്ക്കിടെ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ സിഐ അവരെ ഫോണില്‍ ബന്ധപ്പെട്ട് ഫൈന്‍ ഒഴിവാക്കണമെങ്കില്‍ ക്വാര്‍ട്ടേഴ്‌സില്‍ വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വീട്ടമ്മ ഈ ഫോണ്‍ സംഭാഷണം റക്കോഡ് ചെയ്ത് ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍തന്നെ പരാതിയിലെ ആരോപണം ശരിയെന്നു കണ്ടെത്തി. ഇതേതുടര്‍ന്ന് സിഐ രാജ്കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഐജി നിര്‍ദേശിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *