റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ 6 കര്‍ഷകര്‍ മരിച്ചു

May 20, 2020 - 3:54 pm

ഇറ്റാവ(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ 6 കര്‍ഷകര്‍ മരിച്ചു. പച്ചക്കറി സാധനങ്ങളുമായി ചന്തയിലേക്ക് പിക്കപ് വാനില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്. പിക്കപ് വാനിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇറ്റാവായിലാണ് സംഭവം. അഞ്ചുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റയാളെ സൈഫായ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ഷകരുടെ മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അപകടത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും സമാജ്വാദി പാര്‍ട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *