കൊച്ചി: മേയ് മാസത്തെ റേഷന്‍ ഇപോസ് മെഷീനില്‍ വിരല്‍ പതിച്ചുകൊണ്ടുളള ബയോ മെട്രിക് സംവിധാനം മുഖേനയായിരിക്കും വിതരണം ചെയ്യുകയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം റേഷന്‍ വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് നടപടി.
- ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നതിന് മുമ്പ് ഗുണഭോക്താവ് സോപ്പും വെളളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കണം.
- ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും സോപ്പും വെളളവും സാനിറ്റൈസറും ഗുണഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന വിധത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
- ഗുണഭോക്താവ് നനഞ്ഞ കൈകള്‍ ഉപയോഗിച്ച് ഇപോസ് മെഷീനില്‍ തൊടരുത്.
- റേഷന്‍ വ്യാപാരികളും ഗുണഭോക്താക്കളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മുഖാവരണം ധരിക്കേണ്ടതുമാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/81523



