റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ പാക്കേജിൽ 1.70 ലക്ഷം കോടി രൂപ പാവപ്പെട്ടവർക്കുള്ള പദ്ധതികളിൽ ചെലവിടും

May 13, 2020 - 8:57 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജില്‍ 1.70 കോടി രൂപ പാവപ്പെട്ടവരെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജില്‍ ആയിരിക്കും ചെലവിടുക.

ഇതിനു കീഴിൽ വരുന്ന പ്രധാന ഇനങ്ങൾ ഇനി പറയുന്നവയാണ്.

  1. ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് .
  2. മൂന്ന് മാസത്തേക്ക് ഒരാൾക്ക് അഞ്ച് കിലോ ഗോതമ്പ് വീതം നൽകുന്നതിന് 80 കോടി രൂപ
  3. അടുത്ത മൂന്നു മാസത്തേക്ക് ഒരോ വീടിനും ഒരുകിലോ പയറിനങ്ങള്‍ നല്‍കുന്നതിന് വേണ്ട ചിലവ്.
  4. അടുത്ത മൂന്നു മാസത്തേക്ക് മാസം 500 രൂപ വീതം സ്ത്രീകളുടെ ജൻധൻ അക്കൗണ്ടിലേക്ക് നൽകുന്നതിന് 20 കോടി രൂപ.
  5. മൂന്നുമാസത്തേക്ക് എട്ടുകോടി പാവപ്പെട്ട കുടുംബങ്ങൾക്ക് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകുന്നതിന് വേണ്ട ചെലവ്.
  6. 13.62 കോടി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന തൊഴിലുറപ്പുപദ്ധതിയുടെ പ്രതിദിന വേതനം 182 രൂപയിൽ നിന്ന് 260 രൂപയാക്കി വർധിപ്പിക്കുന്നതിന് വേണ്ടിവരുന്ന ചെലവ്.
  7. പാവപ്പെട്ട വിധവകൾ, ദരിദ്രരായ മുതിർന്ന പൗരന്മാർ, ദിവ്യാംഗർ ഈ വിഭാഗങ്ങളിൽപെട്ട 83 കോടി ആളുകൾക്ക് 1000 രൂപ എക്സ്ഗ്രേഷ്യ ആയി നൽകുന്ന പദ്ധതിക്ക് വേണ്ടി വരുന്ന തുക.
  8. പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കേണ്ട 8.7കോടി കർഷകർക്ക് 2000 രൂപ വെച്ച് ധനസഹായം നൽകുന്ന പദ്ധതി.
  9. തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനുവേണ്ടി കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയ്ക്കു സഹായം.
  10. പ്രതിമാസം 15,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരുടെ ശമ്പളത്തിന്റെ 24% പ്രോവിഡണ്ട് ഫണ്ട് അക്കൗണ്ടിലേക്ക് നൽകുന്നതിനുള്ള അടുത്ത മൂന്നു മാസത്തേക്ക് സഹായം.
  11. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഞ്ചുകോടി തൊഴിലാളികൾക്ക് മൂന്നുമാസത്തെ ശമ്പളമോ ഫണ്ടിന്റെ 75 ശതമാനമോ ഏതാണോ കുറവ് അത് നൽകുന്നതിനുള്ള പദ്ധതി.
  12. വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ഉള്ള ധനസഹായം പത്തു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി വർധിപ്പിക്കുന്നതിനും അതിലൂടെ 6.85 കോടി കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിനും വൈദ്യപരിശോധനയ്ക്ക് ഉള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള പദ്ധതികൾ ജില്ലാ മിനറൽ ഫണ്ടിലൂടെ നടപ്പാക്കുന്നതിന് വേണ്ട സഹായം.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *