റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗിന്നസ് ബുക്കിലേക്ക് നോട്ടമിട്ട് അഞ്ചലില്‍ ചക്കഭീമന്‍

May 13, 2020 - 6:39 pm

അഞ്ചല്‍: അഞ്ചലിലെ ചക്ക ഗിന്നസ് ബുക്കിലേക്ക്. ഹൈറ്റിലും വെയ്റ്റിലും റെക്കോഡിട്ട് അഞ്ചലില്‍ ഭീമന്‍ ചക്ക. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നെടുവിള പുത്തന്‍വീട്ടില്‍ ജോണിക്കുട്ടിയുടെ പുരയിടത്തിലെ തേന്‍വരിക്ക പ്ലാവില്‍ വിളഞ്ഞ ചക്കയാണ് വാര്‍ത്തകളില്‍ തേനായി നിറയുന്നത്. 51.5 കിലോ തൂക്കം, 97 സെ.മീ. നീളം എന്നിവയുണ്ട് ചക്കയ്ക്ക്. 2016ല്‍ പുണെയിലുണ്ടായ 42.73 കിലോ തൂക്കവും 57.15 സെ.മീ വലിപ്പവുമുള്ള ചക്കയാണ് നിലവില്‍ ലോക റെക്കോഡിലുള്ളത്.

ഇടമുളയ്ക്കല്‍ കൃഷി ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പരിശോധന നടത്തുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ലിംക ബുക്ക്, ഗിന്നസ് ബുക്ക് അധികൃതരെ ജോണ്‍കുട്ടി ഇ മെയിലിലൂടെ വിവരമറിയിച്ചു. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ ജോണ്‍കുട്ടിയെ ഫോണില്‍വിളിച്ച് അഭിനന്ദനം അറിയിച്ചു. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരനാണ് ജോണ്‍കുട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *