റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശിഹാബ് തങ്ങളെ അപമാനിച്ചു; യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെതിരേ യൂത്ത് ലീഗിന്റെ പരാതി

May 7, 2020 - 1:07 am

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തില്‍ അപമാനിച്ച യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിനെതിരേ യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ ജാഫര്‍ സാദിഖ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ആംബുലന്‍സില്‍നിന്ന് പാന്‍ ഉത്പന്നങ്ങള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെത്തുടര്‍ന്നാണ് ലസിത പാലയ്ക്കല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടത്. ഇതിനെതിരേ മുസ്‌ലിം ലീഗ് അണികളില്‍നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമനടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *