റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ കായികതാരം ടെറസില്‍ നിന്നു വീണു മരിച്ചു

May 7, 2020 - 1:00 am

തിരുവനന്തപുരം: കായികതാരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസിന്റെ ഭര്‍ത്താവ് ജോണ്‍ സെല്‍വന്‍ (67) ടെറസില്‍നിന്ന് വീണ് മരിച്ചു. ബുധനാഴ്ച (06യ05യ2020) വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുമല വേട്ടമുക്ക് കട്ടച്ചല്‍ റോഡ് പേരിയാര്‍ ലൈന്‍ 62 സിയിലുള്ള മകളുടെ വീടിന്റെ ടെറസില്‍ നിന്നാണ് വീണത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പൂജപ്പുര പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

ദീര്‍ഘദൂര ഓട്ടത്തില്‍ ദേശീയതാരമായിരുന്നു. മക്കള്‍: ഡയാന ജോണ്‍ സെല്‍വന്‍, ഡാനി ജോണ്‍ സെല്‍വന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *