ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് സര്‍ഫാസി ആക്ട് പ്രകാരം കടം ഈടാക്കി എടുക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ഉള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.
2002-ലെ സര്‍ഫ്രാസി ആക്ടില്‍ പറയുന്ന ബാങ്കിംഗ് കമ്പനി എന്നതിന്റെ നിര്‍വചന പരിധിയില്‍ സഹകരണബാങ്കുകള്‍ വരുമെന്ന് കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ നിയമങ്ങള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണസംഘങ്ങളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും ഇതിന്റെ പരിധിയില്‍ വരും. കടം പിടിച്ചെടുക്കുക എന്നത് ബാങ്കിന്റെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ജോലിയാണ്. സഹകരണ ബാങ്കുകളും ബാങ്കിംഗ് കമ്പനിയാണ്. അതിനാല്‍ സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള കടം സര്‍ഫാസി ആക്ട് 2002 പ്രകാരം ഈടാക്കി എടുക്കാവുന്നതാണ്.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍, എംആര്‍ ഷാ, അനിരുദ്ധ് ബോസ് എന്നിവരായിരുന്നു മിശ്രയ്ക്ക് പുറമേ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന ന്യായാധിപന്മാര്‍.



