തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒരു മാസത്തെ വേതനത്തിന് തുല്ല്യമായ തുക അഡ്വാന്‍സായും, മറ്റു അസംഘടിത മേഖലകളിലെ തൊഴിലാളിവിഭാഗങ്ങള്‍ക്ക് 5000 രൂപയും വീതംലഭിക്കുന്ന വിധം തൊഴിലാളി മേഖലയിലെ പട്ടിണിയും ദാരദ്ര്യവും ഒഴിവാക്കുന്നതിന് ലോക് ഡൗണ്‍ കാല ആശ്വാസ വേതന പാക്കേജ് അനുവദിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ഐ.എന്‍.റ്റി.യു.സി. പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഭാവിയില്‍ തൊഴിലുറപ്പിന് ഫണ്ടനുവദിക്കു മ്പോള്‍ അഡ്വാന്‍സ് നല്‍കുന്ന തുക തവണകളായി തിരിച്ചുപിടിക്കാവുന്നതാണ്.
രാജ്യത്തിന്റെ ജി.ഡി.പി.ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന തൊഴിലാളികളെ സര്‍ക്കാര്‍ ദുരിതകാലത്ത് അവഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


