റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട് ജില്ലയില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന സൗജന്യ അരിവിതരണം

April 23, 2020 - 4:56 pm

വയനാട്: ഒ.ടി.പി സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ചു പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന സൗജന്യ അരിവിതരണം വയനാട് ജില്ലയില്‍ തുടരുന്നു. അര്‍ഹതപെട്ടവര്‍ക്കാണ് അരി ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ ഒ.ടി.പി സംവിധാനം വഴി വിതരണം ചെയ്യാന്‍ ആണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദിവാസി വിഭാഗങ്ങളും മറ്റ് പിന്നോക്ക വിഭാഗങ്ങളും ഉള്ള വയനാട്ടില്‍ ഇക്കാര്യത്തില്‍ ചില ആശങ്കകള്‍ നില നിന്നിരുന്നു. റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കിയ സമയത്ത് ഫോണ്‍ ഇല്ലാതിരുന്നവര്‍ ഫോണ്‍ നമ്പര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒ.ടി.പി. സംവിധാനം ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും സൗജന്യം നഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു ഉണ്ടായിരുന്നു. അത്തരത്തിലുള്ളവരുടെ വിവരങ്ങള്‍ എഴുതിയെടുത്ത് ഒ.ടി.പി ഇല്ലാതെ തന്നെ അവര്‍ക്കും അരി വിതരണം ചെയ്യാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. കോവിഡ് വ്യാപനം തടയാനും കൂടിയാണ് ബയോമെട്രിക് രീതി ഒഴിവാക്കി ഒ.ടി.പി. സംവിധാനത്തിലേക്ക് മാറിയത്. ഏപ്രില്‍ 20 വരെയാണ് അന്ത്യോതയ അന്നയോജന വിഭാഗത്തിലുള്ളവര്‍ക്ക് അരി വിതരണം നടത്തിയത്. ഏപ്രില്‍ 21 മുതലാണ് മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് അരി വിതരണം നടത്തുന്നത്. ഏപ്രീല്‍ 30 വരെ സൗജന്യ അരി പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വീട്ടിലെ ഒരംഗത്തിന് 5 കിലോഗ്രാം അരി എന്ന കണക്കിലാണ് അരി വിതരണം. വയനാട് ജില്ലയില്‍ വിതരണം ചെയ്യാന്‍ 2330 ടണ്‍ അരിയാണ് ലഭിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *