കണ്ണൂര്‍: ജില്ലയില്‍ കോവിഡ് കാലത്ത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 35 കോടി 99 ലക്ഷം രൂപ വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 1,79,930 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ കാര്‍ഷിക ഗ്രാമീണ മേഖല നേരിടുന്ന പ്രതിസന്ധിക്ക് ചെറിയൊരാശ്വാസം പകരാനാണ് പദ്ധതി. കോവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ജില്ലയിലെ കര്‍ഷകരുടെ ആശങ്കയും വര്‍ധിക്കുന്നു .2018 ഡിസംബറില്‍ രാജ്യത്ത് തുടക്കം കുറിച്ച പദ്ധതി അനുസരിച്ച് പ്രതിവര്‍ഷം 6000 രൂപയായിരിക്കും അര്‍ഹരായ കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തുക. ഇടനിലക്കാരെ ഒഴിവാക്കി അര്‍ഹരായവരുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപയുടെ 3 ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്. കണ്ണുര്‍ ജില്ലയില്‍ മൊത്തം ജനങ്ങളുടെ വലിയൊരു വിഭാഗവും കാര്‍ഷിക മേഖലയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ജില്ലയില്‍ കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി രൂക്ഷമാണ്. ചെറുകിട കര്‍ഷകരെ മാത്രമല്ല ഇടത്തട്ടുകാരും വന്‍കിട കൃഷിക്കാരും പ്രതിസന്ധിയിലാണെന്നാണ് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറയുന്നത്.ഈ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൂടുതല്‍ സഹായ സഹകരണത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ജില്ലയിലെ കാര്‍ഷികരംഗം.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ കണ്ണൂരിന് 35 കോടി 99 ലക്ഷം രൂപ
