റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയിൽ കോവിഡ് ബാധിതർ 7500 കടന്നു: മരണം 242

April 11, 2020 - 8:12 pm

ന്യൂഡൽഹി ഏപ്രിൽ 11: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് 19 മൂലം 40 മരണങ്ങളും 1035 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7529 ആയി. മരണം 242. ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോകോണ്‍ഫറന്‍സിംഗ് ചര്‍ച്ചയില്‍ മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത് രണ്ടാഴ്ചയ്‌ക്കെങ്കിലും ലോക്ക് ഡൗണ്‍ നീട്ടാനാണ്. പ്രധാനമന്ത്രി ഇത് അംഗീകരിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ബാധ 29 ശതമാനമായി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം പറയുന്നു. നിലവില്‍ 7447 കേസുകളുകളാണ് ഇതുവരെ വന്നിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് 45,000 കടക്കുമായിരുന്നു എന്ന് ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെടുന്നു.

മഹാരാഷ്ട്ര – 1666, തമിഴ്‌നാട് – 911, ഡല്‍ഹി – 903 എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിൽ ഇന്ന് പേർക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 239 ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *