തെലങ്കാന മാർച്ച് 30: സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചില്ലെങ്കിൽ മഹാമാരിയായ കൊറോണ വൈറസിൽ നിന്നും ഏപ്രിൽ ആദ്യആഴ്ചയോടെ തെലങ്കാന മുക്തമാകുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവോ ഞായറാഴ്ച പറഞ്ഞു.
ജില്ലാ അധികൃതരുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അദ്ദേഹം. 25, 937 പേർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ക്വാറന്റൈനിലാണെന്നും ഏപ്രിൽ ഏഴോടെ അവരുടെ ക്വാറന്റൈൻ കാലാവധി അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വാറന്റൈനിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഏപ്രിൽ ഏഴോടെ അവർ കോവിഡ് മുക്തരാകുമെന്നും റാവോ പറഞ്ഞു. ക്വാറന്റൈനിൽ ഉള്ളവരുടെ ബന്ധുക്കളും അടുത്ത് ഇടപഴകിയവരും നിരീക്ഷണത്തിലാണ്.