റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത്‌ കോവിഡ് ബാധിച്ചുള്ള മരണം 31 ആയി

March 30, 2020 - 3:31 pm

ന്യൂഡൽഹി മാർച്ച്‌ 30: കോവിഡ് ബാധിച്ച്‌ രാജ്യത്ത് ഒരു മരണം കൂടി. പൂനെ സ്വദേശിയായ 52 കാരനാണ് മരിച്ചത്. ഇയാള്‍ ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 31 ആയി. മഹാരാഷ്ട്രയില്‍ മരണം 9 ആയി. 215 രോഗികളാണ് ഇവിടെ മാത്രം ഉള്ളത്. രോഗിയുടെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.

സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരിക്കുന്നത്. സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്ന ഒരു സ്ഥലം കൂടിയാണ് പുനെ. അതേസമയം, ഇന്‍ഡോറില്‍ 7 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *