റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ക് ഡൗൺ: സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര -സംസ്ഥാന മന്ത്രിസഭകൾ ഇന്ന് യോഗം ചേരും

March 25, 2020 - 11:50 am

തിരുവനന്തപുരം /ന്യൂഡൽഹി മാർച്ച്‌ 25: സംസ്ഥാനത്തെ ലോക്ക് ഡൗൺ രണ്ട് ദിവസം പിന്നിടുകയും ദേശീയ ലോക്ക് ഡൗൺ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര-സംസ്ഥാന മന്ത്രിസഭകൾ ഇന്ന് യോഗം ചേരും.

ഉദ്യോഗസ്ഥരുടെ വിന്യാസം അടക്കമുള്ള കാര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. നിലവിൽ 50 ശതമാനം ഉദ്യോഗസഥരാണ്‌ സർക്കാർ ഓഫീസുകളിൽ ജോലിക്ക് ഹാജരാകുന്നത്. കേന്ദ്രസർക്കാരിന്റെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കൂടി പരിശോധിച്ച് ഇക്കാര്യത്തിൽ വിശദമായ മാർഗ നിർദ്ദേശം മന്ത്രിസഭായോഗം നൽകിയേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *