ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കാനിരിക്കെ പ്രതികളിലൊരാളായ മുകേഷ് സിംഗ് സുപ്രീംകോടതയില്‍ ഹര്‍ജി നല്‍കി. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുകേഷിന്റെ വാദം. ഈ കേസ് വിശദമായി പരിശോധിച്ച് തീര്‍പ്പുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കൂട്ടബലാത്സംഗം നടന്ന ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി നേരത്തെ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. സംഭവം നടന്നതിന്റെ അടുത്തദിവസം രാജസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും നിരപരാധിയാണെന്നുമായിരുന്നു മുകേഷിന്റെ വാദം.
കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ശിക്ഷയില്‍ ഇളവുകള്‍ ലഭിക്കണമെന്നും കാണിച്ചായിരുന്നു പവന്‍ ഗുപ്ത ഹര്‍ജി സമര്‍പ്പിച്ചത്.