റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ജില്ലയ്ക്ക് നല്‍കിയ ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

March 19, 2020 - 2:25 pm

കോഴിക്കോട് മാര്‍ച്ച് 19: കോഴിക്കോട് ജില്ലയ്ക്ക് നല്‍കിയിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. സാധാരണ നിലയെക്കാള്‍ 4.5 ഡിഗ്രി വരെ താപനില കൂടുമെന്ന മുന്നറിയിപ്പാണ് പിന്‍വലിച്ചത്. കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ താപനില 2 മുതല്‍ 3വരെ ഡിഗ്രി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുകയാണ്.

വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *