റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: ഗോ എയര്‍ അന്താരാഷ്ട്രാ സര്‍വ്വീസുകള്‍ നിര്‍ത്തി

March 18, 2020 - 11:44 am

ന്യൂഡല്‍ഹി മാര്‍ച്ച് 18: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗോ എയര്‍ അന്താരാഷ്ട്രാ സര്‍വ്വീസുകള്‍ നിര്‍ത്തി. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നത്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാര്‍ച്ച് 31 വരെ ഇന്ത്യയിലേക്ക് വരുന്നതിനാണ് വിലക്ക്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ബ്രിട്ടണ്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കും ഇന്നലെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *