റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: ലോകത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965

March 18, 2020 - 10:54 am

റോം മാര്‍ച്ച് 18: കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേര്‍ ചികിത്സയിലുണ്ട്. ഇറ്റലിയിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 345 പേരാണ്. യൂറോപ്പില്‍ സമ്പൂര്‍ണ്ണ പ്രവേശന വിലക്ക് നിലവില്‍ വന്നു. സാമ്പത്തിക തകര്‍ച്ചയിലായ പൗരന്മാര്‍ക്ക് ആശ്വാസം നല്‍കാന്‍ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു.

ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ അമേരിക്ക സൈനികരെ ഇറക്കി. അടിയന്തര സാഹചര്യം നേരിടാന്‍ അന്‍പതുലക്ഷം മാസ്ക്കുകള്‍ തയ്യാറാക്കാന്‍ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *