റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനസികാരോഗ്യകേന്ദ്രം പുനരുദ്ധാരണം- പദ്ധതി പുരോഗതി വിലയിരുത്തി

March 11, 2020 - 5:13 pm

കോഴിക്കോട് മാർച്ച് 11: കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റ് അംഗങ്ങള്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് പദ്ധതി പുരോഗതി വിലയിരുത്തി. മാസ്റ്റര്‍പ്ലാനും വിശദമായ പദ്ധതിരേഖയും സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. 100 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.  ഇതില്‍ 50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍  ഫണ്ടാണ്.  ശേഷിക്കുന്ന 50 കോടി രൂപ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടു വഴി കണ്ടെത്തും.  

എംഎല്‍എമാരായ എം.കെ.മുനീര്‍, എ.പ്രദീപ് കുമാര്‍, വികെസി മമ്മദ് കോയ, കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവറാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.കെ.സി.രമേശന്‍, ട്രസ്റ്റ് മെമ്പര്‍മാര്‍, പിഡബ്ല്യുഡി കെട്ടിടവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *