കൊച്ചി മാര്‍ച്ച് 11: ഇറ്റലിയില്‍ നിന്നെത്തിയ 52 പേരില്‍ 10 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണമുള്ളവരെയാണ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും അടക്കം 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലുണ്ട്. എല്ലാവരുടെയും സ്രവ സാംപിളുകള്‍ പരിശോധനക്കായി ശേഖരിച്ചു.
ഇറ്റലിയില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തിയാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിന് പുറമെ ആലുവ, മൂവാറ്റുപുഴ, കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രികള്‍, തൃപ്പൂണിത്തുറ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.



