നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഫെബ്രുവരി 26ന് തുടരും

കൊച്ചി ഫെബ്രുവരി 21: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഈ മാസം 26ന് തുടരും. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് സാക്ഷി വിസ്താരം. കുറ്റകൃത്യത്തിനുശേഷം കേസിലെ മുഖ്യപ്രതി എന്‍ എസ് സുനില്‍കുമാര്‍ (പള്‍സര്‍ സുനി) തമിഴ്നാട് കോയമ്പത്തൂരില്‍ തങ്ങിയ താവളത്തിന് സമീപത്തെ നാല് പേരെ ഇന്നലെ കോടതി വിസ്തരിച്ചു. ഇവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. സുനിയുടെ കൂട്ടുപ്രതി മണികണ്ഠന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടക്കാരന്‍, സ്വര്‍ണ്ണമാല പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞു.

Share
അഭിപ്രായം എഴുതാം