റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദനം

February 14, 2020 - 12:10 pm

കോഴിക്കോട് ഫെബ്രുവരി 14: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. സ്വര്‍ണ്ണം കൊള്ളയടിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയ കാസര്‍കോട് സ്വദേശികളെ മൃഗീയമായി മര്‍ദ്ദിച്ചശേഷം വസ്ത്രങ്ങളഴിച്ച് ദേഹപരിശോധന നടത്തി. പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചതായും പരാതിയുണ്ട്.

സംഭവത്തില്‍ കാസര്‍കോട് ഉദുമ സ്വദേശികളായ സന്തോഷ്, അബ്ദുള്‍ സത്താര്‍ എന്നിവരാണ് പരാതി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് സംഭവം. വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തും വിധം ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *