തിരുവനന്തപുരം ഫെബ്രുവരി 8: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 3,014 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 61 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പ് ശനിയാഴ്ച അറിയിച്ചു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 285 പേരുടെ സാമ്പിളുകളില്‍ 261 എണ്ണം നെഗറ്റീവാണെന്ന് കണ്ടെത്തി.
ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 72 പേരില്‍ 67 പേര്‍ക്കും രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് പിന്നീട് വൈറസ് രോഗബാധ സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഫെബ്രുവരി 3നാണ് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇതിനെ ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.