കൊച്ചി ഫെബ്രുവരി 4: ഡി-സിറ്റിലെ ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ സി-ഡിറ്റ് ഡയറക്ടറാക്കി നിയമിച്ച സംഭവത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഡി-ഡിറ്റ് സെപ്യൂട്ടി ഡയറക്ടര്‍ എംആര്‍ മോഹനചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സി-ഡിറ്റ് നിയമാവലി അനുസരിച്ചുള്ള യോഗ്യതയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി.
2016ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ആദ്യമായി ജി ജയരാജിനെ രജിസ്ട്രാര്‍ ആക്കി നിയമിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജയരാജിനെ പുനര്‍ നിയമന വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് ഡയറക്ടര്‍ ആക്കുകയായിരുന്നു. ഭരണപക്ഷ ജീവനക്കാരുടെ സംഘടനയടക്കം ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നായിരുന്നു ജയരാജിന്റെ നിയമനം.