ന്യൂഡല്‍ഹി ഫെബ്രുവരി 4: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹര്‍ജിയുടെ പകര്‍പ്പ് കൈപ്പറ്റി. ഒരു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കും. ഗവര്‍ണറുടെ ഓഫീസ് എജിയുടെ ഓഫീസുമായി ചര്‍ച്ച നടത്തി. ഗവര്‍ണര്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് അയക്കും. ഗവര്‍ണറുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും മുന്‍പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കേണ്ട കാര്യം ചട്ടപ്രകാരം ഇല്ലെന്നും പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു.