റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കിടെ പ്രതി കോടതി മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി

February 4, 2020 - 9:49 am

കൊച്ചി ഫെബ്രുവരി 4: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ പ്രതി കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഫോണ്‍ പോലീസ് പിടിച്ചെടുത്തു. അഞ്ചാം പ്രതി സലീമിന്റെ മൊബൈലില്‍ നിന്നാണ് ദൃശ്യങ്ങള്‍ കിട്ടിയത്.

ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടായിരുന്നു. ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഫോണില്‍ നിന്ന് കണ്ടെടുത്തു. പ്രതി ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രോസിക്യൂഷനാണ് പോലീസിനെ അറിയിച്ചത്. പോലീസ് ഉടന്‍ ഇയാളില്‍ നിന്ന് ഫോണ്‍ കണ്ടെത്തി. അന്വേഷണ സംഘം ഇക്കാര്യം എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിനെ അറിയിച്ചു. സംഭവത്തില്‍ പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *