റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കള്ളന്‍ കയറിയാല്‍ പോലീസ് ഉടന്‍ അറിയും: ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനവുമായി കേരള പോലീസ്

January 28, 2020 - 11:35 am

തിരുവനന്തപുരം ജനുവരി 28: വീടുകളിലും സ്ഥാപനങ്ങളിലും ആരെങ്കിലും അതിക്രമിച്ച് കയറിയാല്‍ പോലീസ് ഇനി വിവരം ഉടന്‍ അറിയും. സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) പദ്ധതിയുമായി സംസ്ഥാന പോലീസ്. കെല്‍ട്രോണുമായി സഹകരിച്ചാണ് പുതിയ പദ്ധതി.

സിഐഎംഎസ് പരിരക്ഷയുള്ള വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ മൂന്നു മുതല്‍ ഏഴ് സെക്കന്റിനകം പോലീസ് ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദ്ദേശവും സംഭവത്തിന്റെ ലൈവ് വീഡിയോയും ലഭിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എടിഎമ്മുകള്‍, ജൂവലറികള്‍, മൊബൈല്‍ കടകള്‍, വീടുകള്‍ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സിഐഎംഎസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കാമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

10 ലക്ഷം നിരീക്ഷണ ക്യാമറ സംവിധാനങ്ങള്‍ ബന്ധിപ്പിക്കാവുന്ന സെര്‍വര്‍, ക്യാമറകളും സെന്‍സറുകളും കണ്‍ട്രോള്‍ യൂണിറ്റും ഉള്‍പ്പടെ കെല്‍ട്രോണ്‍ നല്‍കും. ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഒരോ മൂന്ന് സെക്കന്റിലും ഓണ്‍ലൈനില്‍ പരിശോധിക്കാം. സര്‍വറുമായുള്ള ഓണ്‍ലൈന്‍ ബന്ധം വിച്ഛേദിക്ക പ്പെട്ടാലുടന്‍ ഉപഭോക്താവിന് സന്ദേശമെത്തും തുടങ്ങിയവയാണ് പദ്ധതിയുടെ പ്രത്യേകതകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *