റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ്

January 27, 2020 - 10:08 am

തിരുവനന്തപുരം ജനുവരി 27: കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ്. കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പോലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവത്ക്കരണം നല്‍കാന്‍ ലക്ഷ്യം വച്ചാണ് രണ്ടര മാസം നീളുന്ന പദ്ധതിയൊരുങ്ങുന്നത്.

അതത് ജില്ലകളിലെ പോലീസ് മേധാവികള്‍ക്കാണ് പരിപാടികളുടെ മേല്‍നോട്ട ചുമതല. കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സന്ദേശങ്ങള്‍ പതിപ്പിച്ച ‘വാവ എക്സ്പ്രസ്’ എന്ന പേരിലുള്ള പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവത്ക്കരണം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *