റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

January 25, 2020 - 3:25 pm

തിരുവനന്തപുരം ജനുവരി 25: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരള പോലീസില്‍ നിന്നുള്ള പത്ത് പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്ക്കാരം ലഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ സിന്ധ്യ പണിക്കര്‍, സിബിഐ കൊച്ചി യൂണിറ്റിലെ അഡിഷണല്‍ എസ്പി ടിവി ജോയ് എന്നിവര്‍ വിശിഷ്ട സേവനത്തിനുള്ള പുരസ്ക്കാരത്തിന് അര്‍ഹരായി.

ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍ ഡപ്യൂട്ടി കമാന്റന്റ്‌ സിവി പാപ്പച്ചന്‍, തൃശ്ശൂര്‍ പോലീസ് അക്കാദമി അസിസ്റ്റ ന്റ്‌ ഡയറക്ടര്‍ കെ മനോജ്കുമാര്‍, പത്തനംതിട്ട സിബിസിഐഡി ഡിവൈഎസ്പി എസ് മധുസൂദനന്‍, ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ് സുരേഷ് കുമാര്‍, കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി എന്‍ രാജന്‍, കണ്ണൂര്‍ ട്രാഫിക് എഎസ്ഐ കെ മനോജ് കുമാര്‍, തൃശ്ശൂര്‍ റിസര്‍വ്വ് ബറ്റാലിയന്‍ അസിസ്റ്റ ന്റ്‌ കമാന്റന്റ്‌ എല്‍ സോളമന്‍, ക്രൈംബ്രാഞ്ച് അസിസ്റ്റ ന്റ്‌ സബ് ഇന്‍സ്പെക്ടര്‍ പി രാഗേഷ്, തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റ ന്റ്‌ സബ് ഇന്‍സ്പെക്ടര്‍ കെ സന്തോഷ് കുമാര്‍ എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്ക്കാരത്തിന് അര്‍ഹരായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *