റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിങ്കപ്പൂരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

January 24, 2020 - 10:41 am

വുഹാന്‍ ജനുവരി 24: സിങ്കപ്പൂരിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ 66കാരനിലാണ് വ്യാഴാഴ്ച രോഗം കണ്ടെത്തിയത്. ചൈനയ്ക്ക് പുറമെ തായ്‌വാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, യുഎസ്, മക്കാവു, ഹോങ് കോങ്, വിയറ്റ്നാം, സൗദി എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണ്ണമായി അടച്ചു. ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍, ജിയാങ് എന്നിവയാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്. വുഹാന്‍ നഗരത്തിലേക്കും നഗരവാസികള്‍ പുറത്തേക്കും യാത്ര ചെയ്യുന്നത് ബുധനാഴ്ച നിരോധിച്ചിരുന്നു. രണ്ടരക്കോടി ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുക. ചൈനീസ് പുതുവത്സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *