പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന

മെഹമൂദ് അലി

ഹൈദരാബാദ് ജനുവരി 15: ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന. ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്നും നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും ആഭ്യന്തരമന്ത്രി മെഹമൂദ് അലി പറഞ്ഞു. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് വേണ്ടി ഇന്ത്യയിലെ മുസ്ലീങ്ങളെ ഭീതിയിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ പട്ടികയില്‍ തെലങ്കാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നത് ആദ്യമായാണ്.

തെലങ്കാനയില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ജനങ്ങൾക്ക് വാഗ്ദാനം നല്‍കുന്നെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കേരളം, ബീഹാര്‍, പശ്ചിമബംഗാള്‍, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം