അനുച്ഛേദം 370 റദ്ദാക്കിയത് ചരിത്ര നീക്കമാണെന്ന് കരസേനാ മേധാവി

മനോജ് മുകുന്ദ് നരവാനെ

ന്യൂഡല്‍ഹി ജനുവരി 15: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് ചരിത്രനീക്കമാണെന്ന് കരസേനാമേധാവി മനോജ് മുകുന്ദ് നരവാനെ. ജമ്മുകാശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളത് പോലെ സാധാരണ ജീവിതം ഉറപ്പാക്കുമെന്നും നരവാനെ വ്യക്തമാക്കി. സൈനിക ദിന പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പടിഞ്ഞാറ് അയല്‍ക്കാരുടെ’ (പാകിസ്ഥാന്‍) നിഴല്‍ യുദ്ധം ഇതോടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നും നരവാനെ പറഞ്ഞു.

ഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എഴുപത്തിരണ്ടാമത് കരസേന ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരസേനയുടെ ശക്തി തെളിയിക്കുന്ന മിലിട്ടറി ഉപകരണങ്ങളടക്കം പ്രദര്‍ശിപ്പിക്കുന്ന വിപുലമായ പരേഡും ഡല്‍ഹിയില്‍ നടന്നു.ജനറല്‍ നരവാനെയ്ക്ക് പുറമെ, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബഹാദുരിയ, നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share
അഭിപ്രായം എഴുതാം