റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ

January 13, 2020 - 4:36 pm

ന്യൂഡല്‍ഹി ജനുവരി 13: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ. പൗരത്വ പ്രതിഷേധങ്ങളെ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെയ്ത പോലെ നായ്ക്കളെ പോലെ വെടിവച്ച് കൊല്ലണമെന്നായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.

പ്രസ്താവനയ്ക്കെതിരെ ‘വളരെ നിരുത്തരവാദപരം’ എന്നാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. ദിലീപ് ഘോഷ് പറഞ്ഞപോലെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെങ്ങും ആളുകളെ വെടിവച്ച് കൊന്നിട്ടില്ല. അത് അദ്ദേഹത്തിന്റെ മാത്രം ഭാവനയാണെന്നും ബാബുള്‍ ട്വീറ്റ് ചെയ്തു.

ബംഗാളിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ദിലീപ് ഘോഷ് വിമര്‍ശിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ മമത നടപടിയെടുത്തില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *