റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു

January 4, 2020 - 9:47 am

ബാഗ്ദാദ് ജനുവരി 4: ബാഗ്ദാദില്‍ വീണ്ടും ഇറാന്‍ പൗരസേനയ്ക്കെതിരെ അമേരിക്കന്‍ ആക്രമണം. സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ തകര്‍ന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ യുഎസ് ആക്രമണത്തില്‍ ഖാസിം സുലൈമാനിയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്തരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫ് പ്രതികരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *