ബംഗളൂരു ജനുവരി 1: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിലെ മൂന്നാമത്തെ ചന്ദ്രയാന്‍ 3ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേരെ തെരഞ്ഞെടുത്തതായും ശിവന്‍ കൂട്ടിച്ചേര്‍ത്തു. 2022 ഓടെയാകും ഗഗന്‍യാന്‍ ദൗത്യം നടത്തുക. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ലക്ഷ്യം. ഗഗന്‍യാന്റെ പല സിസ്റ്റങ്ങളും പരീക്ഷിക്കേണ്ടതുണ്ട്.
ചന്ദ്രയാന്‍-2 പദ്ധതി വന്‍ വിജയമായിരുന്നുവെന്നും വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.



