പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് ഉത്തര്‍പ്രദേശ് പോലീസ്

ലഖ്നൗ ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ വെടിവെപ്പ് നടത്തിയെന്ന് ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തുണ്ടായ പ്രതിഷേധത്തിനിടെ 15 പേരാണ് കൊല്ലപ്പെട്ടത്. മിക്കവരും മരിച്ചത് വെടിയേറ്റായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു പോലീസിന്റെ അവകാശവാദം.

യുപിയിലെ ബിജിനോറില്‍ വെടിവെപ്പ് നടത്തിയതായി ബിജിനോര്‍ പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇവിടെ രണ്ട് പേര്‍ മരിച്ചതില്‍ ഒരാള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണെന്ന് സമ്മതിച്ചു. സ്വയം പ്രതിരോധത്തിന് വേണ്ടി ഒരു കോണ്‍സ്റ്റബിള്‍ ഇയാളെ വെടിവെച്ചിടുകയായിരുന്നുവെന്ന് ബിജിനോര്‍ പോലീസ് മേധാവി പറഞ്ഞു. യുപി പോലീസ് മേധാവിയുടെ പ്രസ്താവനയ്ക്ക് വിപരീതമായിട്ടാണ് ബിജിനോര്‍ പോലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍. പ്രതിഷേധക്കാര്‍ക്ക് നേരെ ഒരു വെടിപോലും വെച്ചില്ലെന്നായിരുന്നു ഡിജിപി ഒപി സിങ്ങിന്റെ പ്രസ്താവന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →