റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടിടങ്ങളില്‍ കരിങ്കൊടി

December 20, 2019 - 10:16 am

കോഴിക്കോട് ഡിസംബര്‍ 20: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുകയാണ്. കേരളത്തില്‍ പ്രതിഷേധങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കവേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടിടങ്ങളില്‍ കരിങ്കൊടി കാണിച്ചു. സിപിഎം പ്രവര്‍ത്തകരാണ് ആദ്യം ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചത്. പോലീസ് കേസെടുത്തു. തുടര്‍ന്ന് അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്യാനായി ഇരിങ്ങലിലേക്ക് പോയ ഗവര്‍ണറെ കെഎസ്യു പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു.

പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവരെ തടയണ്ടായെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *